റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റസ്റ്റോറന്റുകള്‍ തുറക്കാന്‍ അനുമതി വേണം, റഷ്യയില്‍ നഗ്നനരായി ഷെഫുമാരുടെ പ്രതിഷേധം

June 10, 2020 - 5:58 pm

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ റസ്റ്റോറന്റുകള്‍ തുറക്കാനും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം നല്‍കാനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് റഷ്യയില്‍ നഗ്നരായി ഷെഫുമാരുടെ പ്രതിഷേധം. പ്ലേറ്റുകളും കപ്പുകളും കുപ്പികളും അടങ്ങുന്ന റസ്റ്റോറന്റ് സാധനങ്ങള്‍ മുഖത്തും ദേഹത്തുമെല്ലാം വച്ച് ചിത്രമെടുത്താണ് ഷെഫുമാര്‍ അവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് ബുധനാഴ്ച(20-06-20)യാണ് ഷെഫുമാര്‍ സോഷ്യല്‍ മീഡിയ വഴി പ്രതിഷേധം സംഘടിപ്പിച്ചത്.

വലിയ പ്രതിസന്ധിയിലാണ് ഞങ്ങള്‍, ഷോ കാണിക്കുകയല്ല ഈ പ്രതിഷേധത്തിന്റെ ഉദ്ദേശ്യമെന്നുമാണ് കസാന്‍ നഗരത്തിലെ റെലാബ് ഫാമിലി ബാര്‍ ശൃംഖലയുടെ ഉടമ ആര്‍തര്‍ ഗലേച്യുക് വിഷയത്തില്‍ പ്രതികരിച്ചത്. ഞങ്ങളുടെ കൈവശം ഒന്നും ബാക്കിയില്ലെന്നതാണ് നഗ്നരായി പ്രതിഷേധിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലിയെനുള്ള അനുമതിയാണ് ഞങ്ങള്‍ക്ക് വേണ്ടതെന്ന് സൈബീരിയന്‍ നഗരത്തില്‍ നിന്നുള്ള ഒരു ഷെഫ് തന്റെ ഫോട്ടോ ചെയ്തുകൊണ്ട് വ്യക്തമാക്കി. എന്ന് സാധാരണ ഹോട്ടലുകള്‍ തുറക്കാമെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റഷ്യന്‍ പ്രസിഡന്റ് മാര്‍ച്ച് മുതല്‍ രാജ്യത്ത് ശക്തമായ രീതിയിലുള്ള ലോക്ക് ഡൗണാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *