പത്തനംതിട്ട: അടൂരില്‍ ഉത്സവം കണ്ട് മടങ്ങിയ യുവാവിനെ പിന്തുടര്ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. അടൂര്‍ പറക്കോട് സ്വദേശി ഇജാസ് (23), പന്തളം തെക്കേക്കര സ്വദേശി വിഷ്ണു (27), പ്രിജിത്ത് (27), നിധിന് (ഷാജി-27) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കോട് സ്വദേശി നിധിന് കുമാറിനെ (26) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി 12ന് നരിയാപുരം സെന്റ് പോള്‍സ് സ്കൂളിന് സമീപത്തുവച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കാറിലെത്തിയ സംഘം തട്ട ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന നിധിനെ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഗുരുത പരിക്കേറ്റ നിധിന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.മുന്‍വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
റിപ്പോര്‍ട്ട്
ന

