റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കായണ്ണയില്‍ രണ്ടാമത്തെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

April 7, 2022 - 3:09 pm

കോഴിക്കോട്: കായണ്ണ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി നിര്‍വഹിച്ചു. കായണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് പുതിയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളാണ് ലോക്ക്ഡൗണ്‍ കാലത്ത് ജനകീയ ഹോട്ടലുകള്‍ക്ക് തുടക്കമിട്ടത്. കുറഞ്ഞ വിലയ്ക്ക് ഊണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടലില്‍ മീന്‍കറി ഉള്‍പ്പെടുന്ന സമൃദ്ധമായ ഊണിന് ഉപഭോക്താവ് 20 രൂപ നല്‍കിയാല്‍ മതി.  

വൈസ് പ്രസിഡന്റ് പി.ടി ഷീബ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.ബിനിഷ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.രജിത, പഞ്ചായത്തംഗങ്ങളായ പി.കെ.ഷിജു, കെ സി ഗാന, ആസൂത്രണ സമിതി ഉപാധ്യക്ഷ എ.സി.സതി, ടി.സി ജീപിന്‍, പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാര്‍, എഡിഎംസി അഞ്ചു, ബ്ലോക്ക് കോ-ഓഡിനേറ്റര്‍ അശ്വന്ത് എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രജിനി കാക്കിരാന്തി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സായ് പ്രകാശ് നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *