അരുണാചലില്‍ സാധാരണക്കാര്‍ക്കുനേരെ വെടിയുതിര്‍ത്ത് സേന

തിരാപ്: അരുണാചല്‍ പ്രദേശിലെ തിരാപ് ജില്ലയില്‍ കരസേന ജവാന്മാര്‍ രണ്ട് സാധാരണക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു. ആളുമാറി വെടിയേറ്റതാണെന്നാണ് സേനയുടെ വിശദീകരണം. തിരാപിലെ ഛാസ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. തെറ്റി വെടിയുതിര്‍ത്തതില്‍ കേസെടുത്തതായി അരുണാചല്‍ ഐജി ഛുഖു ആപ പറഞ്ഞു. വെടിയേറ്റവരുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത പുഴയില്‍നിന്ന് മീന്‍ പിടിച്ച് മടങ്ങിവരുന്നതിനിടയിലാണ് സൈന്യം വെടിയുതിര്‍ത്തത്. നെഖുപൗവ വാങ്പന്‍, നാംവാങ് നാങ്പന്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. പരിക്കേറ്റവരെ അസം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →