റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമുദ്രാതിര്‍ത്തി ലംഘിച്ച 12 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്ക സേന അറസ്റ്റ് ചെയ്തു

April 3, 2022 - 4:44 pm

രാമേശ്വരം: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന 12 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അവര്‍ ഉപയോഗിച്ചിരുന്ന ബോട്ടും പിടികൂടി. ശനിയാഴ്ച വൈകീട്ട് കച്ചത്തീവിനു സമീപം മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് ഇവര്‍ നാവികസേനയുടെ പിടിയിലായത്. മല്‍സ്യത്തൊഴിലാളികളുടെ അറസ്റ്റിനെക്കുറിച്ച് രാമനാഥപുരം എം പി നവാസ് കാനി വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. മാര്‍ച്ച് 29നുശേഷം ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ നാവികസേനയുടെ പിടിയിലാവുന്നത്. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഏതാനും മല്‍സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. അവരുടെ ബോട്ടും പിടികൂടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *