ന്യൂഡല്‍ഹി: 20 കിലോഗ്രാം ആര്.ഡി.എക്സ്. െകെവശമുണ്ടെന്നും അതുവച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നും കാട്ടി മുംെബെ പോലീസിന് ഇ മെയില്‍ ഭീഷണി. പ്രധാനമന്ത്രിക്കൊപ്പം ദശലക്ഷക്കണക്കിന് ആള്‍ക്കാരെയും ഉപദ്രവിക്കുമെന്നു ഭീഷണി സന്ദേശത്തില്‍ പറയുന്നു.
ഞാന്‍ ചില ഭീകരരെ കണ്ടു. അവര്‍ എന്നെ ആര്.ഡി.എക്സുമായി സഹായിക്കും. എളുപ്പത്തില്‍ ബോംബുകള്‍ കിട്ടിയതില്‍ താന്‍ സന്തോഷവാന്‍ ആണ്. എല്ലായിടത്തും ഇനി സ്ഫോടനമുണ്ടാകും. ഇതിനോടകം ബോംബ് പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. 20 സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണ്-ഭീഷണി സന്ദേശത്തില്‍ പറയുന്നു. ദേശീയ സുരക്ഷാ ഏജന്‍സിയും രഹസ്യാന്വേഷണ ഏജന്‍സികളും ഭീഷണി അയച്ച ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

