റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചണ്ഡീഗഡ് പഞ്ചാബിനു നല്‍കണം: പ്രമേയം അവതരിപ്പിച്ച് ഭഗവന്ത് മാന്‍

April 2, 2022 - 11:32 am

അമൃത്സര്‍: പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം ചണ്ഡിഗഡ് ഉടന്‍തന്നെ തങ്ങള്‍ക്കു കൈമാറണമെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ഇതു സംബന്ധിച്ച പ്രമേയം അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചു.പഞ്ചാബ് പുനഃസംഘടന നിയമം 1966 പ്രകാരമാണു സംസ്ഥാനം വിഭജിക്കപ്പെട്ടത്. ഹരിയാന, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ് എന്നിവ രൂപീകൃതമായി. സംസ്ഥാനത്തിന്റെ കുറച്ചു ഭാഗം ഹിമാചല്‍ പ്രദേശില്‍ ലയിച്ചു. തുടര്‍ന്നു ചണ്ഡിഗഡിനുമേല്‍ ഇരു സംസ്ഥാനങ്ങള്‍ക്കും തുല്യനിയന്ത്രണമാണ് ഉണ്ടായിരുന്നത്. ആ സന്തുലിതാവസ്ഥ കേന്ദ്രം ലംഘിച്ചതായി അദ്ദേഹം ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *