ബൈജൂസ് ലേണിംഗ് ആപ് ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍

ദോഹ: ബൈജു രവീന്ദ്രന്‍ സ്ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്‌ളിക്കേഷന്‍ ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍. ഫിഫ ലോകകപ്പിന്റെ സ്പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്ടെക് കമ്പനി ഫുട്‌ബോള്‍ ലോകകപ്പിന്റെ സ്പോണ്‍സര്‍മാരാകുന്നത് എന്ന സവിശേഷതയുമുണ്ട്. ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരായി ബൈജൂസിനെ തിരഞ്ഞെടുത്തതില്‍ ഫിഫയും കമ്പനിയും സന്തോഷം പ്രകടിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയാണ് ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രനാണ് കമ്പനിയുടെ സ്ഥാപകനും സിഇഒയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →