തിരുവനന്തപുരം: സിൽവർ ലൈനിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് 64,000 കോടി രൂപയുടെ കണക്ക് കിട്ടിയതെന്ന് വി ഡി സതീശൻ ചോദിച്ചു.
മുഖ്യമന്ത്രിക്ക് പുതുതായി പറയാൻ ഒന്നുമില്ല. ഡിപിആർ അബദ്ധ പഞ്ചാംഗം. സിൽവർ പദ്ധതിക്കായി എന്ത് പഠനം നടന്നെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിരട്ടാൻ നോക്കണ്ട. സിൽവർലൈൻ സമരത്തിൽ യു ഡി എഫ് നേതാക്കൾ ജയിലിൽ പോകാൻ തയാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ സിൽവർ ലൈനിൽ കേന്ദ്രവും കേരളവും ഒത്തുതീർപ്പിനൊരുങ്ങുന്നെന്ന് വി ഡി സതീശൻ ആരോപിച്ചു . ഇടനിലക്കാരെവച്ച് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.



