റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യാ എക്‌സ്‌പോ 16 മുതൽ

March 15, 2022 - 11:00 pm

തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായ പ്രദർശന വിപണന മേള (ഇന്ത്യാ എക്‌സ്‌പോ) മാർച്ച് 16 മുതൽ 19 വരെ അയ്യൻകാളി ഹാളിൽ നടക്കും. ഭക്ഷ്യോല്പ്പന്നങ്ങൾ, വസ്ത്രങ്ങൾ, കൈത്തറി, വിവിധ ഗാർഹിക വാണിജ്യ ഉത്പ്പന്നങ്ങൾ, കരകൗശല ഉത്പ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ 50 ൽ പരം ചെറുകിട സംരംഭകർ മേളയുടെ ഭാഗമാകും. വിപണിയിൽ ലഭ്യമാകാത്ത നവീന ഉത്പ്പന്നങ്ങൾ മേളയിൽ പ്രദർശനത്തിന് എത്തിക്കുന്നുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 8 വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യമാണ്. മാർച്ച് 16ന് വൈകുന്നേരം മൂന്ന് മണിക്ക് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *