എറണാകുളം: ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണം, ഏജന്‍സിയുടെ പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍, പരാതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഓയില്‍ കമ്പനി ഉദ്യോഗസ്ഥര്‍, ഗ്യാസ് ഏജന്‍സി പ്രൊപ്പറൈറ്റര്മാര്, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറം വെള്ളിയാഴ്ച്ച മാര്‍ച്ച് 11ന് ചേരും. ഉച്ചകഴിഞ്ഞ് 3ന് അഡീഷ്ണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.
ജില്ലയിലെ പാചക വാതക ഉപഭോക്താക്കളും ഉപഭോക്തൃസംഘടനാ പ്രതിനിധികളും ഗ്യാസ് ഏജന്‍സി പ്രൊപ്പറൈറ്റര്മാരും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഗൂഗിള്‍ മീറ്റ് ലിങ്ക് : https://meet.google.com/xop-ykrv-smc

