റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജുകളില്‍ നിന്ന്‌ അഫിലിയേഷന്‍ ഫീസ്‌ ഈടാക്കാന്‍ അധികാരമുണ്ടെന്ന്‌ ഹൈക്കോടതി

March 5, 2022 - 10:38 am

കൊച്ചി: സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജുകളില്‍ നിന്ന്‌ അഫിലിയേഷന്‍ ഫീസും ഫിനാന്‍ഷ്യല്‍ ഗാരന്റിയും ഈടാക്കാന്‍ എപിജെ അബ്‌ദുള്‍കലാം സാങ്കേതിക സര്‍വകലാശാലക്ക്‌ അധികാരമുണ്ടെന്ന്‌ ഹൈക്കോടതി .നിയമ പിന്‍ബലമില്ലാതെയാണ് സര്‍വകലാശാല ഇവ ഈടാക്കുന്നതെന്ന്‌ ആരോപിച്ച്‌ കേരള സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജ്‌ മാനേജ്‌മെന്റ്‌സ്‌ അസോസിയേഷനും സ്വാശ്രയ കോളേജുകളും നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ്‌ ചീഫ്‌ ജസ്റ്റീസ്‌ എസ്‌ മണികുമാര്‍, ജസ്‌റ്റീസ്‌ ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌.

2019-2020 വര്‍ഷം ഡിഗ്രി കോഴ്‌സിന്‌ 10 ലക്ഷം രൂപയും പിജിക്ക 5 ലക്ഷം രൂപയും രണ്ടും കൂടി ചേര്‍ത്താണെങ്കില്‍ 12 ലക്ഷം രൂപയുമാണ്‌ അഫിലയേഷന്‍ഫീസ്‌ നിശ്ചയിച്ചിരുനന്ത്‌. കോവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ 2020-21,2021-22 അഫിലിയേഷന്‍ ഫീസില്‍ ഇളവ്‌ നല്‍കിയിരുന്നു. 2019-20 വര്‍ഷത്തെ അഫിലിയേഷന്‍ഫീസ്‌ അടച്ചാലെ ഇളവ്‌ നല്‍കൂയെന്നും സര്‍വകലാശാല പറഞ്ഞിരുന്നു. തുടര്‍ന്നാണ്‌ 2019-20 വര്‍ഷത്തെ അഫിലിയേഷന്‍ ഫീസസിനെ ചോദ്യം ചെയ്‌ത്‌ സ്വാശ്രയ കോളേജുകള്‍ ഹര്‍ജി നല്‍കിയത്‌.

സര്‍വകലാശാലയുടെ നിയമ പ്രകാരം ബോര്‍ഡ്‌ ഓഫ്‌ ഗവേണേഴ്‌സിന്‌ അഥവാ സിന്‍ഡിക്കേറ്റിന്‌ അഫിയിയേഷന്‍ ഫീസ്‌ നിശ്ചയിക്കാനും മാറ്റം വരുത്താനും അധികാരമുണ്ടെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി. നിലവാരം മെടച്ചപ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ അഫിലിയേഷന്‍ ഫീസ്‌ ഈടാക്കുന്നത്‌. . സര്‍വകലാശാല നിശ്ചയിച്ച 2019-20 അദ്ധ്യയന വര്‍ഷത്തെ ഫീസ്‌ സ്വാശ്രയ കോളേജുകള്‍ രണ്ടുമാസത്തിനകം നല്‍കണം യുജിസി മാനദണ്ഡമനുസരിച്ച 35 ലക്ഷം രൂപവരെ ഫിനാന്‍ഷ്യല്‍ ഗാരന്‍രിയായി ഈടാക്കാമെങ്കിലും സര്‍വകലാശാല ആവശ്യപ്പെട്ടത്‌ 25 ലക്ഷം രൂപയാണ്‌ ഇത്‌ വര്‍ദ്ധിപ്പിക്കരുത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *