തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വനിത ഗ്രൂപ്പുകൾക്കായി തുടങ്ങിയ ടൈലറിംഗ് ആന്റ് ഗാർമെന്റ് കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ഇന്ദിര ആദ്യ വില്പന നടത്തി. വൈസ് പ്രസിഡന്റ് സൽമ രാജു, വാർഡ് മെമ്പർ എൻ.പി ഷൈനി, ദേവി ശിവറാം , കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു

