കോട്ടയം: 2.14 കോടിയുടെ നിർമാണ പദ്ധതികൾ സാക്ഷാത്കരിച്ച് വൈദ്യുതി വകുപ്പ്

കോട്ടയം: എല്ലാമേഖലകളിലും ആവശ്യാനുസരണം വൈദ്യുതി  
തടസങ്ങളില്ലാതെ ലഭ്യമാക്കുന്നതിന് 2.14 കോടി രൂപയുടെ പദ്ധതികൾ സമയ ബന്ധിതമായി സാക്ഷാത്കരിച്ച് വൈദ്യുതി വകുപ്പ്. വൈദ്യുതി വിതരണത്തിന് നേതൃത്വം നൽകുന്ന ജില്ലയിലെ രണ്ട് ഇലക്ട്രിക്കൽ സബ്ഡിവിഷനുകൾക്കും മൂന്ന് സെക്ഷൻ ഓഫീസുകൾക്കും പുതിയ കെട്ടിടമായി.

60 ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച അയ്മനം സെക്ഷൻ ഓഫീസും 82.9 2 ലക്ഷം വിനിയോഗിച്ച് രാമപുരത്തും 72 ലക്ഷം ചെലവഴിച്ച് കാഞ്ഞിരപ്പള്ളിയിലും നിർമ്മിച്ച ഇലക്ട്രിക്കൽ സബ്ഡിവിഷൻ-സെക്ഷൻ  ഓഫീസുകളും  വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഫെബ്രുവരി 25ന് നാടിന് സമർപ്പിക്കും.  

ഇതോടനുബന്ധിച്ച് അയ്മനം ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ആഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബ് ഹാളിൽ  നടക്കുന്ന പൊതുസമ്മേളനത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.
രാമപുരം മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന  ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാകും. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →