തൃശൂർ: മലയാളത്തിന്റെ പ്രിയ നടി കെ പി എ സി ലളിതയ്ക്ക് യാത്രാമൊഴി.വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ ഭർത്താവ് ഭരതന്റെ അടുത്തായാണ് ലളിതയ്ക്ക് അന്ത്യവിശ്രമം.
മകൻ സിദ്ധാർഥ് ഭരത് ചിതയ്ക്ക് തിരികൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. അഞ്ചുപതിറ്റാണ്ടായി മലയാളിയെ തന്റെ അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച താരത്തിന് അന്ത്യമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്.

