റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെയ്റൂട്ട്: കിഴക്കന്‍ യുെക്രെനിലെ രണ്ടു വിഘടിത മേഖലകളെ അംഗീകരിക്കാനുള്ള റഷ്യയുടെ തീരുമാനത്തെ പിന്തുണച്ച് സഖ്യകക്ഷിയായ സിറിയ. ഡൊനെറ്റ്സ്‌ക്, ലുഗാന്‍സ്‌ക് റിപ്പബ്ലിക്കുകളെ അംഗീകരിക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി സിറിയന്‍ വിദേശമന്ത്രി ഫൈസല്‍ മേക്ദാദ് പറഞ്ഞു.പാശ്ചാത്യരാജ്യങ്ങള്‍ ഇപ്പോള്‍ റഷ്യയോടു ചെയ്യുന്നത് ഭീകരരുടെ യുദ്ധത്തിനിടെ സിറിയയോടു ചെയ്തതിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു.യുെക്രെനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഡൊനെറ്റ്സ്‌ക്, ലുഗാന്‍സ്‌ക് പ്രവിശ്യകളെ അംഗീകരിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തിങ്കളാഴ്ച രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. തങ്ങളെ മാതൃകയാക്കി കിഴക്കന്‍ യു്രെകെനിലെ വിഘടിത റിപ്പബ്ലിക്കുകളെ അംഗീകരിക്കണമെന്ന് റഷ്യ മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *