റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രവാസിയുടെ മരണം സംശയകരം, മുറിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദിച്ചിരുന്നുവെന്ന് മാതാവിന്റെ പരാതി

June 5, 2020 - 4:10 pm

കൊച്ചി: പ്രവാസിയായ മകന്റെ മരണം സംശയകരമെന്നും മുറിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദിച്ചിരുന്നുവെന്നും മാതാവിന്റെ പരാതി. കുമ്പളങ്ങി സ്വദേശിയായ മനുവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാവ് സരസ്വതി മുഖ്യമന്ത്രിക്കും നോര്‍ക്ക ഡിജിപിക്കും പരാതി നല്‍കിയത്. ഞായറാഴ്ചയാണ് മനു താമസമുറിയിലെ ബര്‍ത്തില്‍നിന്നു വീണ് മരിച്ചുവെന്ന അറിയിപ്പ് വന്നത്.

ദുബൈയിലെ പ്രിന്റ് പാക് എന്ന കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു മനു. കഴിഞ്ഞ ശനിയാഴ്ച മുറിയിലെ സഹതാമസക്കാരുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായി. തന്നെ വിളിച്ച മകന്‍ സങ്കടം പറഞ്ഞതായും താന്‍ ആശ്വസിപ്പിച്ചതായും മാതാവ് പറയുന്നു. പിറ്റേന്ന് മനു മരിച്ചെന്ന വിവരമാണു ലഭിച്ചത്. മനുവുമായി തകര്‍ക്കമുണ്ടായ മലപ്പുറം സ്വദേശിയുടെ പങ്ക് അന്വേഷിക്കണം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മനുവെന്നും മാതാവ് പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *