ആലപ്പുഴ: തദ്ദേശ സ്വയംഭരണ ദിനാഘോഷം; എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷവും മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും ഫെബ്രുവരി 19ന് വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എല്‍.എ. അവാര്‍ഡ് വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയാകും. 

ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. നഗരസഭാധ്യക്ഷ സൗമ്യ രാജ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എ. ശോഭ, വത്സല ടീച്ചര്‍, എം.വി. പ്രിയ ടീച്ചര്‍, ടി.എസ്. താഹ, ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.പി. സംഗീത, സെക്രട്ടറി എന്‍. സജീവന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ് എന്നിവര്‍ പങ്കെടുക്കും. 

ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും. രാവിലെ 10 മണി മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാറില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവര്‍ വിഷയം അവതരിപ്പിക്കും. ജനകീയാസൂത്രണ പദ്ധതി ഫെസിലിറ്റേറ്റര്‍ ജെ. ജയലാല്‍ മോഡറേറ്ററായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →