റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകത്ത്‌ ആറാമതായി കോഴിക്കോട്ടെ ഫ്രീഡം സ്‌ക്വയര്‍ ഇടം പിടിച്ചു

January 21, 2022 - 8:11 am

കോഴിക്കോട്‌: കോഴിക്കോട്‌ കടപ്പുറത്തെ ഫ്രീഡം സ്‌ക്വയര്‍ ലോകത്ത്‌ കണ്ടിരിക്കേണ്ട മ്യൂസിയങ്ങളില്‍ ആറാമത്തേതായി ഇടംപിടിച്ചു. ആര്‍ക്കി ടെക്ടുമാരുടെ അന്താരാഷ്ട ഫ്‌ളാറ്റ്‌ഫോമാണ്‌ പട്ടിക പുറത്തുവിട്ടത്‌. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍കൊടുത്ത പോരാളികളുടെ സ്‌മരണക്കായി ചരിത്രമുറങ്ങുന്ന കോഴിക്കോട്‌ കടപ്പുറത്ത്‌ തല ഉയര്‍ത്തി നില്‍ക്കുന്നതാണ്‌ ഫ്രീഡം സ്‌ക്വയര്‍.

കോഴിക്കോടിന്റെ ചരിത്രവും, സ്വാതന്ത്ര്യ സമരത്തിന്റെ ത്യഗോജ്വല സ്‌മരണകളും വര്‍ത്തമാന കാലത്തോട്‌ സംവദിക്കുംവിധത്തിലാണ്‌ ഇതിന്റെ നിര്‍മാണം. ആര്‍ക്കിടെക്ടുമാരുടെ അന്താരാഷ്ട്ര ഫ്‌ളാറ്റ്‌ഫോമായ Architecture design.in എന്ന വെബ്‌സൈറ്റിലാണ്‌ ചൈനയിലെ ഇമ്പീരിയല്‍ ക്ലീന്‍ മ്യൂസിയം, നെതര്‍ലാന്‍ഡ്‌സിലെ ആര്‍ട്ട്‌ ഡിപ്പോ എന്നിവയ്‌ക്കൊപ്പം കോഴിക്കോട്ടെ സ്വാതന്ത്ര്യ ചത്വരവും (Freedom square) സ്ഥാനം പിടിച്ചത്‌.

ലഖ്‌നൗവിലെ മ്യൂസിയം ഓഫ്‌ സോഷ്യലിസം, മുംബൈയിലെ ചില്‍ഡ്രന്‍സ്‌ മ്യൂസിയം, ഡല്‍ഹിയിലെ ചെങ്കോട്ട എന്നിവയാണ്‌ മറ്റുളളവ .എ പ്രദീപ്‌കുമാര്‍ എംഎല്‍എ ആയിരിക്കെയാണ്‌ സ്വതന്ത്ര്യ ചത്വരം എന്ന ആശയം ഉടലെടുത്തത്‌ നിയോജക മണ്ഡലം ആസ്‌തി വികസരന ഫണ്ടില്‍ നിന്ന്‌ 2.5 കോടിരൂപ ചെലവഴിച്ചാണ്‌ ചത്വരത്തിന്റെ നിര്‍മാണം. സാര്‍വദേശീയ അംഗീകാരത്തില്‍ അഭിമാനമുണ്ടെന്ന്‌ പ്രതീപ്‌കുമാര്‍ പറഞ്ഞു. കേരളത്തിലെ പ്രശസ്ഥ ആര്‍ക്കിടെക്ടുമാരായ പി.വി.വിവേകിന്റെയും നിഷാന്റെയും നേതൃത്വത്തിലുളള ‘ഡി എര്‍ത്ത്‌ ‘ ആണ്‌ രൂപകല്‍പ്പന നിര്‍വഹിച്ചത്‌. വാസ്‌തുശില്‍പ മികവ്‌ സാര്‍വദേശീയ അംഗീകാരത്തിന്‌ പ്രധാനകാരണമായി.

സ്വാതന്ത്ര്യ ലബ്ദിയുടെ എഴുപത്തി അഞ്ചാം വാര്‍ഷികത്തിന്‌ മുന്നോടിയായി 2021 ഫെബ്രുവരിയിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഫ്രീഡം സ്‌ക്വയര്‍’ നാടിന്‌ സമര്‍പ്പിച്ചത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *