റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോസ്‌ മാത്യു പനച്ചിക്കന്‍ നിര്യാതനായി

January 14, 2022 - 9:41 am

കൊച്ചി: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലാോബല്‍ കോ-ഓഡിനേറ്റര്‍ കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കല്‍ ജോസ്‌ മാത്യു പനച്ചിക്കന്‍ (62) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൂത്താട്ടുകുളത്തെ വസതിയില്‍ അവശ നിലയില്‍ കണ്ടെത്തിയ മാത്യുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതശരീരം ദേവമാതാ ആശുപത്രി മോര്‍ച്ചറിയില്‍ .

ലോക കേരള സഭാംഗമായിരുന്നു. പതിറ്റാണ്ടുകളായി ഓസ്‌ട്രിയയില്‍ താമസമാക്കിയ ജോസ്‌ മാത്യു പ്രവാസി സംഘടനാ പ്രവര്‍ത്തന രംഗത്ത്‌ സജീവമായിരുന്നു. സംഘടനാ പ്രവര്‍ത്തനവുമായി ബന്ധ്‌പ്പെട്ട്‌ ഏതാനം മാസങ്ങളായി നാട്ടില്‍ കഴിയുകയായിരുന്ന അ്‌ദ്ദേഹം അടുത്തമാസം ഓസ്‌ട്രിയയിലേക്ക്‌ മടങ്ങാനിരിക്കെയാണ്‌ അന്ത്യം സംഭവിച്ചത്‌. രണ്ടുമക്കളുണ്ട്. .ഇരുവരും ഓസ്‌ട്രിയയിലാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *