ജയ്പുർ: രാജസ്ഥാനിലെ ഉദയ്പുറിൽ രാജ്യത്തെ രണ്ടാമത്തെ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ സ്ഥരീകരിച്ച 73-കാരനായ വ്യക്തിക്ക് രക്താതിസമ്മർദ്ദവും പ്രമേഹവും ബാധിച്ചിരുന്നു. ഈ മാസം 21-ന് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. 25 വീണ്ടും കോവിഡ് പോസിറ്റീവ് ആകുകയും ഓമിക്രോൺ സ്ഥിരീകരിക്കുകയുമായിരുന്നു. കോവിഡാനന്തര ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മഹാരാഷ്ട്രയിലാണ് രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചത്. പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷന്റെ യശ്വന്ത്റാവു ചവാൻ ആശുപത്രിയിൽ ചികിത്സിലായിരുന്ന നൈജീരിയിൽ നിന്നെത്തിയ 52-കാരൻ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിൽ മരിച്ചത്. പിന്നീട് നടന്ന പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു.

