റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വ്യാപനം: ഐ ലീഗ് നീട്ടിവച്ചു

December 30, 2021 - 11:56 am

കൊല്‍ക്കത്ത: കോവിഡ് -19 വൈറസ് മഹാമാരിയുടെ വ്യാപനം മൂലം ഐ ലീഗ് മത്സരങ്ങള്‍ നീട്ടിവയ്ക്കാന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. കൊല്‍ക്കത്തയില്‍ ബയോ ബബിളുകള്‍ സൃഷ്ടിച്ചാണ് ഐ ലീഗ് ആരംഭിച്ചത്.
ഇന്നു നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്.സി. നെറോക്കയെ നേരിടാനിരിക്കേയാണു നടപടി. നഗരത്തിലെ ഹോട്ടലുകളിലൊന്നില്‍ താമസിച്ചിരുന്ന റയാല്‍ കാശ്മീര്‍ എഫ്.സി. ടീമിലെ അഞ്ച് താരങ്ങള്‍ കോവിഡ് പോസിറ്റീവായെന്നാണു റിപ്പോര്‍ട്ട. മുഹമ്മദന്‍ സ്പാര്‍ട്ടിങ്, ശ്രീനിധി ഡെക്കാന്‍ എഫ്.സി. എന്നീ ടീമുകളുടെ ഓരോ താരങ്ങളും കോവിഡ് പോസിറ്റീവായി. മറ്റ് ആറ് ടീമുകളിലെ എട്ടു താരങ്ങള്‍ക്കു കൂടി കോവിഡ് ബാധിച്ചെന്നു ദി ഫ്രീ പ്രസ് ജേണല്‍ പുറത്തുവിട്ടു.
ലീഗ് 15 ദിവസത്തേക്ക് നീട്ടിവയ്ക്കാന്‍ ഫെഡറേഷന്‍ അടിയന്തര യോഗത്തിലാണു തീരുമാനിച്ചത്. ഐ ലീഗിലെ ഏതാനും ടീമുകള്‍ക്കിടയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലീഗ് ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും, ക്ലബുകളുമായി സംസാരിക്കുകയും ചെയ്തതായി ഹീറോ ഐ ലീഗ് ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. 13 ടീമുകളാണ് ഇത്തവണത്തെ ഹീറോ ഐ ലീഗില്‍ മത്സരിക്കുന്നത്. ഈ ടീമുകളെ മൂന്ന് ഹോട്ടലുകളിലായിട്ടാണ് താമസിപ്പിച്ചിരുന്നത്. അതില്‍ ഒരു ഹോട്ടലിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഹോട്ടലില്‍ താമസിക്കുന്ന എല്ലാ ടീമുകളോടും രണ്ടു ദിവസ ക്വാറന്റൈന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ക്രിസ്മസ് പിറ്റേന്നായിരുന്നു 2021-22 സീസണിലെ ഹീറോ ഐ ലീഗ് മത്സരങ്ങള്‍ ആരംഭിച്ചത്. 26, 27 തീയതികളിലായി ആറ് മത്സരങ്ങള്‍ നടന്നു. ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ്.സി. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ 1-0 ത്തിനു തോല്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *