റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ലാ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഷിക ആഘോഷം 30ന് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും

December 29, 2021 - 7:13 pm

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഷിക ആഘോഷം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ 10.30ന് പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. ചരിത്രം പിറന്ന വര്‍ഷം വാര്‍ഷിക റിപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അവതരിപ്പിക്കും. 

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ആശ സനില്‍, എം.ജെ ജോമി, കെ.ജി ഡോണോ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ പഞ്ചായത്തംഗങ്ങളായ മനോജ് മൂത്തേടന്‍, യേശുദാസ് പറപ്പിളളി, കെ.വി രവീന്ദ്രന്‍, സനിതാ റഹിം, റഷീദാ സലിം, ഷാരോണ്‍ പനക്കല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കും. എക്സി. എഞ്ചിനീയര്‍ പി.ആര്‍ ശ്രീലത, ഡി.എം.ഒ ഡോ.വി.ജയശ്രീ എന്നിവര്‍ ആശംസകള്‍ നേരും. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റാണിക്കുട്ടി ജോര്‍ജ് സ്വാഗതവും സെക്രട്ടറി ജോബി തോമസ് നന്ദിയും പറയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *