റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗാംഗുലിക്ക് കോവിഡ്

December 29, 2021 - 11:21 am

കൊല്‍ക്കത്ത: ബി.സി.സി.ഐ. പ്രസിഡന്റും ഇന്ത്യന്‍ ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിക്ക് കോവിഡ്-19 വൈറസ് ബാധ. പനിയെ തുടര്‍ന്നു ഞായറാഴ്ചയാണു ഗാംഗുലി കോവിഡ് പരിശോധന നടത്തിയത്. കോവിഡ് പോസിറ്റീവായതോടെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ നായകന്റെ ആരോഗ്യനില തൃപ്തികരമാണെന്നു വുഡ്ലാന്‍ഡ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എം.ഡിയുമായ ഡോക്ടര്‍ രൂപാലി ബസു പറഞ്ഞു. ഗാംഗുലിക്കു മോണോക്രോണല്‍ ആന്റിബോഡി കോക്ടെയ്ല്‍ തെറാപ്പി ചെയ്തതായി രൂപാലി ബസു വ്യക്തമാക്കി. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണു ഗാംഗുലി വീട്ടില്‍ ഏകാന്ത വാസത്തില്‍ കഴിയാതെ ആശുപത്രിയിലെത്തിയത്. ജനുവരി ആദ്യം ഹൃദയാഘാതത്തെത്തുടര്‍ന്നു ഗാംഗുലിയെ അപ്പോളോ െനെഗല്‍സ് ആശുപത്രിയിലാക്കിയിരുന്നു. ആന്‍ജിയോ പ്ലാസ്റ്റി ചെയ്ത ശേഷമാണു ഗാംഗുലി ആശുപത്രി വിട്ടത്. ജനുവരി അവസാനം അസ്വസ്ഥതയെ തുടര്‍ന്നു വീണ്ടും ആശുപത്രിയിലെത്തി. ഡോക്ടര്‍മാര്‍ അദ്ദേഹത്തിനു രണ്ട് സ്റ്റെന്റുകളും പിടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *