ന്യൂഡല്‍ഹി: കോര്‍ബെവാക്സ്, കോവോവാക്സ് എന്നീ വാക്സിനുകള്‍ക്കും മോല്‍നുപിരാവിര്‍ എന്ന ആന്റിവൈറല്‍ മരുന്നിനുമാണു കേന്ദ്രസര്‍ക്കാര്‍ അടിയന്തരാനുമതി നല്‍കിയത്. ആര്‍.ബി.ഡി. പ്രോട്ടീന്‍ അടിസ്ഥാനമാക്കിയ കോര്‍ബെവാക്സ് െഹെദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണു നിര്‍മിക്കുന്നത്. നാനോപാര്‍ട്ടിക്കിള്‍ വാക്സിനായ കോവോവാക്സിന്റെ ഉത്പാദകര്‍ പുനെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഇതോടെ രാജ്യത്ത് അടിയന്തരാനുമതി ലഭിച്ച കോവിഡ് വാക്സിനുകളുടെ എണ്ണം എട്ടായി. കോവിഷീല്‍ഡ്, കോവാക്സിന്‍, െസെക്കോവ് ഡി, സ്പുട്നിക് 5, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണു മറ്റുള്ളവ.
സിപ്ല, െമെലാന്‍, ടോറന്റ്, എംക്യൂര്‍, സണ്‍ ഫാര്‍മ തുടങ്ങി 13 കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിലൂടെയാണു ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് മോല്‍നുപിരാവിര്‍ മരുന്ന് നിര്‍മിക്കുന്നത്. യു.എസ്. കമ്പനിയായ മെര്‍ക്കിന്റെ മോല്‍നുപിരാവിര്‍ ഗുരുതരരോഗസാധ്യതയുള്ള മുതിര്‍ന്നവരില്‍ പ്രയോഗിക്കാന്‍ യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. ആശുപ്രതിവാസത്തിനുള്ള സാധ്യത 30% വരെ ഈ മരുന്ന് കുറയ്ക്കുന്നതായാണു റിപ്പോര്‍ട്ട്.

