കൊച്ചി: കണ്ണൂർ സർവകലാശാല വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. ജസ്റ്റിസ് അമിത് റാവലിന്റേകതാണ് ഉത്തരവ്. പുനർനിയനം റദ്ദാക്കണമെന്നായിരുന്നു ആവശ്യം.
കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ വാദം വിശദമായി തന്നെ കോടതിയിൽ നടന്നിരുന്നു. ഹരജിക്കാരന്റെയും സർക്കാറിന്റെയും വാദം കോടതി കേട്ടിരുന്നു. കൃത്യമായ നടപടി ക്രമങ്ങളിലൂടെയായിരുന്നു നിയമനം നടന്നത് എന്നായിരുന്നു സർക്കാറിന്റെ വാദം.
ഗവർണർ അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നിയമനം നടത്തിയിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.
ഇതോടെ കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാം. അതേ സമയം പോരാട്ടം അവസാനിപ്പിക്കില്ലെന്നും 16/12/21 വ്യാഴാഴ്ച തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും ഹരജിക്കാർ പറഞ്ഞു.

