തിരുവനന്തപുരം : ടേക്ക് എ ബ്രേക്ക് പദ്ധതി 2022 മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനം മുഴുവന്‍ പ്രവര്‍ത്തനമാരംഭിക്കും. ദേശീയ,സംസ്ഥാന പാതയോരം, ബസ്റ്റാറന്റുകള് , എന്നിവിടങ്ങളില്‍ ആധുനീക സൗകര്യങ്ങളോടെയാണ് അടിസ്ഥാന ,സ്റ്റാന്റേര്‍ഡ് പ്രീമിയം തല ടോയ്ലറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്.
അടിസ്ഥാനതല ശൗചാലയങ്ങളില്‍ രണ്ട് ക്ലോസറ്റ് ,കണ്ണാടിയുള്പ്പെട രണ്ട് സെറ്റ് വാഷ്ബേസിന് സാനിട്ടറി നാപ്കിന് ഡിസ്ട്രോയര്‍, ഹാന്‍ഡ് വാഷ് എന്നിവയുണ്ടാകും. സ്റ്റാന്റേര്ഡ്തലത്തില് നാല് ക്ലോസെറ്റ് ,രണ്ട് യൂറിനല്‍ യൂണിറ്റ്, സാനിട്ടറി നാപ്കിന് ഡിസ്ട്രോയര്‍ ഹാന്‍ഡ് വാഷ് എന്നി, പ്രീമിയം തലത്തില്‍ രണ്ട്് രണ്ട് ക്ലോസറ്റ് വീതം സ്ത്രീ,പുരുഷന്മാര്ക്കും, അഞ്ചാമത്തെ ക്ലോസറ്റ് ഭിന്നശേഷിക്കാര്ക്കുമായിരിക്കും. രണ്ട് യൂറിനല്‍ ബ്ലോക്കുമുണ്ടാകും. ശിശുക്കളെ ശുശ്രൂഷിക്കുന്നതിനും വസ്ത്രം മാറുന്നതിനുമുളള സ്ഥലവും ടിഷ്യൂ ,സാനിട്ടറി നാപ്കിന് വെന്‍ഡിംഗ് കിയോസ്ക്, എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനതലത്തിന് 5 ലക്ഷം, സ്റ്റാന്‍ഡേര്‍ഡിന് 8ലക്ഷം പ്രീമിയത്തിന് 20ലക്ഷം എന്നിങ്ങനെയാണ് നിര്‍മാണച്ചെലവ്.
ഇതിന്റെ അറ്റകുറ്റപ്പണിക്കും ഓപ്പറേഷന് ഫീസിനും തദ്ദേശ സ്ഥാപനങ്ങള്‍ പണം ചെലവഴിക്കണം. ഗ്രാമപഞ്ചായത്തുകളില്‍ കുറഞ്ഞത് രണ്ട് നഗരസഭകളില്‍ 5 കോര്‍പ്പറേഷനുകളില്‍ 8 വീതം ആകെ 1842 എണ്ണമാണ് മാര്‍ച്ചോടെ നിര്‍മിക്കുന്നത്. ഇതില്‍ 357 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ വരുമാനം കണ്ടെത്താനാണ് പ്രീമിയം കഫറ്റീരിയ ഷോപ്പുകളോടുകൂടിയ കേന്ദ്രവും ആരംഭിച്ചത്. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിലുള്പ്പെട്ടതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി.



