കോഴിക്കോട്: ‘ഓപ്പറേഷന്‍ വിബ്രിയോ’- ജില്ലയില്‍ 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു

കോഴിക്കോട്: ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ വിബ്രിയോ’ പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച 52,086 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ 2,043 ടീമുകള്‍  വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ രംഗത്തിറങ്ങി. ആകെ 1,04,346 വീടുകള്‍ സന്ദര്‍ശിച്ചു. ഭക്ഷണസാധനങ്ങ്ള്‍ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന 1,501  സ്ഥാപനങ്ങള്‍ പരിശോധിച്ചു.  100 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.  256 ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 10,521 ലഘുലേഖകള്‍ വിതരണം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയുള്ള പ്രചരണവും ഊര്‍ജ്ജിതമാക്കി. വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ഡി.എം.ഒ. അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →