ഒസാക്ക ജൂണ്‍ 29: പരസ്പരമുള്ള ഏറ്റുമുട്ടല്‍ ദോഷകരമാണെന്നും യുണൈറ്റഡ് നേഷന്‍സും ചൈനയും പരസ്പര സഹകരണത്തിലൂടെ ആനുകൂല്ല്യം നേടണമെന്നും യു. എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശനിയാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.
ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി 20 ഉച്ചക്കോടിയിലാണ് ഇരുനേതാക്കളും സംബന്ധിച്ചത്. ചൈനീസ് കയറ്റുമതികള്‍ക്ക് അധികനിരക്ക് ഈടാക്കില്ലെന്നും പറഞ്ഞു. സംഘട്ടനത്തേക്കാളും നല്ലത് പരസ്പര സഹകരണ പ്രവര്‍ത്തനമാണെന്നും ജിന്‍പിങ് പറഞ്ഞു. ഇരുരാജ്യങ്ങളിലെയും സാമ്പത്തിക-വ്യവസായ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.

