ന്യൂഡല്‍ഹി: ശീതകാല സമ്മേളനകാലത്ത് പാര്‍ലമെന്റിലേക്കു നടത്താന്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ലെന്നു സംയുക്ത കിസാന്‍ മോര്‍ച്ച(എസ്.കെ.എം). വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും സമരം തുടരാനാണ് സിംഗു അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകളുടെ യോഗത്തിലെ തീരുമാനം. ഇന്നു ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച ജനറല്‍ ബോഡി യോഗം തുടര്‍പ്രക്ഷോഭങ്ങള്‍ക്കു രൂപം നല്‍കുമെന്ന് കോര്‍ കമ്മിറ്റിയംഗം ദര്‍ശന്‍ പാല്‍ പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നെങ്കിലും പാര്‍ലമെന്റില്‍ നടപടികള്‍ പൂര്‍ത്തിയാകും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിളകള്‍ക്കു താങ്ങുവില ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും തീരുമാനമാകാനുണ്ട്.ഈ മാസം 29-നാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനകാലത്ത് എല്ലാ ദിവസവും 500 കര്‍ഷകര്‍ വീതം പാര്‍ലമെന്റിലേക്ക് സമാധാനപരമായി ട്രാക്ടര്‍ റാലി നടത്താനാണ് തീരുമാനിച്ചിരുന്നത്.ഇതില്‍ മാറ്റം വരുത്തേണ്ടെന്നാണ് കിസാന്‍ മോര്‍ച്ച യോഗത്തിന്റെ തീരുമാനം. കര്‍ഷകര്‍ക്കെതിരായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക, സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കരിനു മുന്നില്‍ ഉന്നയിക്കാനും നീക്കമുണ്ട്.
ഡ
റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

