റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓട്ടോ ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

May 22, 2020 - 11:57 pm

കൊച്ചി: ഓട്ടോ ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്നു യുവാവ് മരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ റിജിന്‍ ദാസ്( 35) ആണ് മരിച്ചത്. പൊള്ളലേറ്റ പങ്കജാക്ഷന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വടുതല സ്വദേശി ഫിലിപ്പ് എന്നയാളാണ് ഷണ്‍മുഖം റോഡിലെ കടയിലെത്തി കടയുടമ പങ്കജാക്ഷന്റേയും കടയിലുണ്ടായിരുന്ന റിജിന്റെയും ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഇതേത്തുടര്‍ന്ന് കടയില്‍ വലിയ തീപിടുത്തമുണ്ടായി. അതിനുശേഷം ഫിലിപ്പ് സ്വന്തം ശരീരത്ത് പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ഫിലിപ്പിന് പങ്കജാക്ഷനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നു. ഇതാവാം അക്രമത്തിനു കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *