റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു സെൻസർ സർട്ടിഫിക്കറ്റുമായി ലാൽജോസിന്റെ മ്യാവു

November 17, 2021 - 4:10 pm

കൊച്ചി : അറബിക്കഥ ഡയമണ്ട് നെക്ലേസ് വിക്രമാദിത്യൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഇഖ്ബാൽ കുറ്റിപ്പുറം തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മ്യാവു വിന് യു സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു.

സൗബിൻസാഹിർ, മമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു ഈ ചിത്രത്തിൽ ഇവർക്ക് പുറമെ സലിം കുമാർ ഹരിശ്രീ യൂസഫ് തുടങ്ങിയവരും രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായെത്തുന്നു. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ സാബുവും സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതവും നിർവ്വഹിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ വിനോദ് ഷൊർണൂർ, കല അജയൻ മങ്ങാട്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, സ്റ്റിൽസ് ജയപ്രകാശ് പയ്യന്നൂർ, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ രഘുരാമ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ, വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവർ നിർവഹിക്കുന്നു.

ഗൾഫിൽ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റ കഥപറയുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർണമായും ദുബായിലാണ്. എൽ ജെ ഫിലിംസ് ഡിസംബർ 24 ന് ചിത്രം തിയേറ്ററിൽ റിലീസ് ചെയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *