ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്: ഇന്ത്യക്ക് ജയം

ധാക്ക: എട്ടാമത് ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ജയം. ധാക്കയില്‍ 16ന് നടന്ന ആദ്യ മത്സരത്തില്‍ മാലിദ്വീപിനെ തരിപ്പണമാക്കിയാണ് ഇന്ത്യ ആദ്യജയം സ്വന്തമാക്കിയത്. സ്‌കോര്‍: 88-31.
ആദ്യ നാലുമിനിറ്റില്‍ത്തന്നെ 12-0ന് ലീഡെടുത്ത ഇന്ത്യ 26-4 ന് ആദ്യപാദത്തില്‍ മേല്‍ക്കൈ നേടി. തുടര്‍ന്നും അനിഷേധ്യ ആധിപത്യം നിലനിര്‍ത്തിയ ഇന്ത്യ ഏകപക്ഷീയമായി മത്സരം സ്വന്തമാക്കി. 18 പോയിന്റ് നേടിയ അമൃത്പാല്‍ സിങ് ഇന്ത്യന്‍ നിരയില്‍ ടോപ്സ്‌കോററായി. അംജോത് സിങ്(12), ക്യാപ്റ്റന്‍ വിശേഷ് ഭൃഗുവംശി (10), മുയിന്‍ ബെയ്ക് (9), സെജിന്‍ മാത്യു (8), അരവിന്ദ് കുമാര്‍ (8) എന്നിവര്‍ തിളങ്ങി. ബുധനാഴ്ച ശ്രീലങ്കയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Share
അഭിപ്രായം എഴുതാം