റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാലിന്യമെന്ന് കരുതി പെറുക്കിയെടുത്തു; റോഡില്‍നിന്നു കിട്ടിയത് പത്തു ലക്ഷം ഡോളര്‍

May 20, 2020 - 9:09 pm

വാഷിങ്ടണ്‍: വേസ്റ്റ് ആണെന്നു കരുതി പെറുക്കിയെടുത്തു; റോഡില്‍നിന്നു കിട്ടിയത് ഒരു മില്യണ്‍ ഡോളര്‍. അമേരിക്കയിലെ വിര്‍ജീനിയായിലാണ് സംഭവം. കരോളിന്‍ കൗണ്ടിയില്‍ താമസിക്കുന്ന ഡേവിഡ് ഷാന്റസിനും എമിലിക്കുമാണ് റോഡില്‍നിന്നു പണംകിട്ടിയത്. ശനിയാഴ്ച മക്കളോടൊപ്പം യാത്ര പോവുകയായിരുന്നു അവര്‍. അപ്പോഴാണ് വഴിയില്‍ രണ്ട് ബാഗുകള്‍ കിടക്കുന്നതുകണ്ടത്. ബാഗിനുള്ളില്‍ കടലാസ്, പ്ലാസ്റ്റിക് വേസ്റ്റ് ആയിരിക്കുമെന്നു കരുതിയാണ് പെറുക്കിയെടുത്തത്. വീട്ടിലെത്തിയ ശേഷം ബാഗുകള്‍ തുറന്നുനോക്കിയപ്പോഴാണ് നിറയെ ഡോളറാണെന്നു തിരിച്ചറിഞ്ഞത്.

ഉടന്‍ കരോലിന്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസുമായി ബന്ധപ്പെടുകയും പണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. ബാഗിനുള്ളില്‍ ചെറിയ പ്ലാസ്റ്റിക് ബാഗുകള്‍ ഉണ്ടായിരുന്നുവെന്നും അതില്‍ എന്തൊക്കെയോ എഴുതിയിരുന്നുവെന്നും ഡേവിഡ് പറഞ്ഞു. പണത്തിന്റെ ഉറവിടം വ്യക്തമായെങ്കിലും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *