റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണയ്ക്ക് എതിരായി വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചത് വിജയകരമെന്ന് അമേരിക്കന്‍ വാക്‌സിന്‍ നിര്‍മ്മാണ കമ്പനി മോഡേണ.

May 20, 2020 - 8:41 pm

വാഷിങ്ടണ്‍ : കൊറോണയ്ക്ക് എതിരായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചത് വിജയകരമെന്ന് അമേരിക്കന്‍ വാക്‌സിന്‍ നിര്‍മ്മാണ കമ്പനി മോഡേണ. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ എട്ടുപേരെയാണ് വാക്‌സിന്‍ പരീക്ഷണത്തിനു തെരഞ്ഞെടുത്തത്. ലാബിലെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ സത്യമെന്നു തെളിയിക്കുന്ന തരത്തില്‍ ഇവരില്‍ കൊറോണ വൈറസിന്റെ പെരുകല്‍ തടയുന്ന തരത്തില്‍ ശരീരം ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൊവിഡ് ഭേദമായവരില്‍ കാണുന്ന ആന്റിബോഡിയുടെ സമാനമായ ആന്റിബോഡിയാണ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ ഉണ്ടായതെന്നാണ് കമ്പനിയുടെ വാദം. മാര്‍ച്ചില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയമായതിനാല്‍ രണ്ടാം ഘട്ടത്തില്‍ 600 പേരിലാണ് വാക്‌സിന്‍പരീക്ഷണം ഉണ്ടാവുക. ജൂലൈയില്‍ ആയിരം പേരിലും മൂന്നാം ഘട്ട പരീക്ഷണം നടക്കും . ഈ മാസം വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിനായി കമ്പനിക്ക് എഫ്ഡിഎ അനുമതി നല്‍കി . മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്‌സിന്‍ പ്രയോജനപ്പെടുകയാണെങ്കില്‍ 2021ല്‍ തന്നെ വ്യാവസായിക അടിസ്ഥാനത്തില്‍ ഇത്പാദനം ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *