ഒസാക്ക ജൂണ്‍ 29: ഭീകരപ്രവര്‍ത്തനത്തിനെ ശക്തമായി എതിര്‍ക്കുന്നതിനായി ലോകവ്യാപകമായി കൂടിക്കാഴ്ച നടത്തണമെന്ന മോദിയുടെ അഭിപ്രായത്തെ സ്വീകരിക്കുന്നുവെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
പല വിഷയങ്ങളിലായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തിനും പരിഹാരം വേണമെന്നും രവീഷ് കൂട്ടിച്ചേര്‍ത്തു. ഭീകരപ്രവര്‍ത്തനം നമ്മുടെ ലോകത്തിനൊരു വിപത്താണെന്നും അതിനായുള്ള ചര്‍ച്ചകള്‍ക്കൊക്കെ മോദി മുന്നിലുണ്ടാകുമെന്നും രവീഷ് പറഞ്ഞു. ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്തതും ധൈര്യം പകരുന്നതുമായ ഒരു വിഷയമാണിതെന്നും രവീഷ് പറഞ്ഞു.
ഇതൊരു പുതിയ ആശയമാണെന്നും, സമഗ്രപഠനം നടത്തുമെന്നും കുമാര്‍ പറഞ്ഞു. റഷ്യ, ഇന്ത്യ, ചൈന (ആര്‍ ഐ സി) കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള നല്ലൊരു ചര്‍ച്ചാവേദിയായിരുന്നുവെന്നും കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയും ഭീകരപ്രവര്‍ത്തനത്തെപ്പറ്റിയും വിശദമായി ചര്‍ച്ച ചെയ്തെന്നും മോദി ട്വീറ്റ് ചെയ്തു.

