റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോടതിയുടെ പ്രൊട്ടക്ഷന്‍ ഉത്തരവ്‌ ലംഘിച്ച്‌ ഭാര്യയെ തലക്കടിച്ചുവീഴ്‌ത്തി

October 13, 2021 - 8:13 am

ഇടുക്കി : കോടതിയില്‍ നിന്നുളള പ്രൊട്ടക്ഷന്‍ ഉത്തരവുായി സ്വന്തം വീട്ടില്‍ താമസിക്കുന്ന ഖദീജക്കുനരെ വീണ്ടും വധശ്രമം. ഭര്‍ത്താവ്‌ കുഞ്ഞുമോന്‍ എന്നറിയപ്പെടുന്ന പരീതാണ്‌ ഭാര്യയെ തലക്കടിച്ച വിഴ്‌ത്തിയത്‌. അടിാലി കൊന്നത്തടി കണിച്ചാട്ട്‌ ഖദീജയാണ്‌ ആക്രണത്തിനിരയായത്‌. സാരമായി പരിക്കേറ്റ ഇവരെ ആദ്യം അടിാലി താലൂക്കാശുപത്രിയിലും പിന്നീട്‌ വിദഗ്‌ദ ചികിത്സക്കായി കോതംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയിലേക്കും മാറ്റി.

കവിളിന്‍റെ ഭാഗത്ത്‌ എല്ലുപൊട്ടിയതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. പരീത്‌ തന്നെയാണ് ഖദീജയെ ആശുപത്രിയിലാക്കിയത്‌. 2021 ഒക്ടോബര്‍ 12ന്‌ ഉച്ചയോടെ ഭര്‍ത്താവ്‌ പരീതുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്‌ ഉമ്മയെ ആക്രമിക്കുകയായിരുന്നെന്ന്‌ മകന്‍ കമറൂദ്ദീന്‍ പറഞ്ഞു. സംസാരിക്കാന്‍ ബുദ്ധിമുട്ടുളളതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനുശേഷമേ സംഭവിച്ചതെന്തെന്ന്‌ വ്യക്തമാവൂയെന്നും പോലീസ്‌ പറഞ്ഞു.

2019 സെപ്‌തംബര്‍ 5ന്‌ തലാക്ക്‌ ചൊല്ലിയാണ്‌ പരീത്‌ ഇവരുമായുളള ബന്ധം വേര്‍പെടുത്തിയിരുന്നത്‌. മുത്ത ലാക്ക്‌ നിരോധനത്തിന്‌ ശേഷം സംസ്ഥാനത്ത് ആദ്യം റിപ്പോര്‍ട്ടുചെയ്‌ത സംഭവമാണിത്‌. തലാക്ക്‌ ചൊല്ലിയ ദിവസം വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ പരീത്‌ ഖദീജയെ വാക്കത്തി ഉപയോഗിച്ച്‌ വെട്ടിയതായും ഇടക്കുകയറിയ മകന്‍ കമറുദ്ദീന്‌ ആഴത്തിലുളള രണ്ട്‌ വെട്ടേറ്റിരുന്നതായും മകന്‍ പറഞ്ഞു. എന്നാല്‍ സംഭവം നടന്ന്‌ രണ്ടുവര്‍ഷത്തിനുശേഷവും കേസെടുക്കാന്‍ പോലീസ്‌ തയ്യാറായിട്ടില്ല. പോലീസ്‌ ഒത്തുകളിയാണ്‌ പരീദ്‌ വീണ്ടും ആക്രമണത്തിന്‌ മുതിരുന്നതെന്നാണ്‌ കമറുദ്ദീന്റെ ആരോപണം.

പരീത്‌ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും വീട്ടില്‍ കൊണ്ടുവരികയും ചെയ്‌തതിന്റെ പേരില്‍ ഖദീജയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത്‌ ചോദ്യം ചെയ്‌തപ്പോള്‍ പരീത്‌ മാനസീകമായും ശാരീരികമായും ഉപദ്രവിക്കുകയും ഖദീജയെ മുത്തലാക്ക്‌ ചൊല്ലുകയുായിരുന്നു. തുടര്‍ന്ന്‌ കോടതിയുടെ പ്രൊട്ടക്ഷന്‍ ഉത്തരവിലൂടെ സ്വന്തം വീട്ടില്‍ താസിച്ചുവരികയായിരുന്നു ഖദീജ .അതിനിടെയാണ്‌ വീണ്ടും ആക്രമണം ഉണ്ടായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *