റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യം വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതു പരിഗണിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം

May 8, 2020 - 5:04 pm

ഡല്‍ഹി: മദ്യം വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതു പരിഗണിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം. ഹോം ഡെലിവറി വഴി വില്‍പന നടത്തുന്നതിനെക്കുറിച്ച് ഗൗരവതരമായി ആലോചിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ കാലത്ത് മദ്യഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ ഈ നിരീക്ഷണം.

ലോക്ഡൗണിനു ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ മദ്യശാലകള്‍ക്കുമുന്നില്‍ ആളുകള്‍ കൂട്ടംകൂടുന്നതും സാമൂഹിക അകലം പാലിക്കാതിരിക്കുന്നതും അടുത്തനാളില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. മദ്യശാലകളില്‍ കുറഞ്ഞതോതില്‍ മാത്രം ആളുകള്‍ എത്തുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിനും ഉചിതമായ വഴികള്‍ സംസ്ഥാനങ്ങള്‍ ആലോചിക്കണം. മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നിലവില്‍ ഇന്ത്യയില്‍ മദ്യം വീടുകളില്‍ വിതരണം ചെയ്യുന്നതിന് നിയമം അനുവദിക്കുന്നില്ല. ഇതിന് പര്യാപ്തമായ നിയമങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കേണ്ടിവരുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യം ഹോം ഡെലിവറി നടത്താനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *