റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത്‌ പോസ്‌റ്റ് കൊറോണ ക്ലിനിക്കുകള്‍ സജ്ജീകരിക്കുന്നു

September 7, 2021 - 11:17 am

തിരുവനന്തപുരം : പോസ്‌റ്റ് കൊറോണ ക്ലിനിക്കുകള്‍ സജ്ജീകരിക്കുന്നതിനുളള മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. സംസ്ഥാനത്ത്‌ കൊറേണാ രോഗമുക്തി നേടിയവരില്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തിലാണ്‌ പോസ്‌റ്റ്‌ കൊറോണാ ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നത്‌. പ്രാഥമീകാരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളേജ്‌ വരെയും സ്വകാര്യ ആശുപത്രികളിലും പോസറ്റ്‌ കോവിഡ്‌ ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന്‌ മന്ത്രി വ്യക്തമാക്കി.

പി.എച്ച.സി, സി.എച്ചസി,എഫ്‌എച്ച്‌സി എന്നിവിടങ്ങളില്‍ വ്യാഴാഴ്‌ച ദിവസങ്ങളില്‍ 12 മുതല്‍ 2മണിവരെയും ജനറല്‍,ജില്ലാ താലൂക്ക്‌ ആശുപത്രികളില്‍ വ്യാഴാഴ്‌ച ദിവസങ്ങളില്‍ മുഴുുവനായും മെഡിക്കല്‍ കോഴേജുകളില്‍ എല്ലാ ദിവസങ്ങളിലും സ്വകാര്യ ആശുപത്രികളില്‍ മാനേജ്മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും ആയിരിക്കും ക്ലനിക്കുകള്‍ പ്രവര്‍ത്തിക്കുക. താലൂക്ക്‌ ,ജില്ല ജനറല്‍ ആശുപത്രികളില്‍ നേരിട്ടെത്തിയോ, ഫോണ്‍വഴിയോ, ടെലി മെഡിസിന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയോ ചികുത്സ തേടാവുന്നതാണ്‌.

പിഎച്ച്‌സി, എഫ്‌എ്‌ച്ച്‌സി, സിഎച്ചസി തലത്തില്‍ പോസ്‌റ്റ്‌ കോവിഡ്‌ ക്ലിനിക്കില്‍ എത്തുന്ന രോഗികളെ രജിസറ്റര്‍ ചെയ്യുകയും കൂടുതല്‍ വിദഗ്‌ദ ചികിത്സ ആവശ്യ മുളളവരെ ദ്വിതീയ,ത്രിതീയ തല ആശുപത്രികളിലേക്ക്‌ റഫര്‍ ചെയ്യും. രോഗികളുടെ റഫറല്‍ വിവരങ്ങള്‍ ഉള്‍പ്പെട റെക്കാര്‍ഡ്‌ ചെയ്യുകയും ചെയ്യും. സര്‍ക്കാര്‍ സ്വകാര്യ പോസറ്റ്‌ കോവിഡ്‌ ക്ലിനിക്കുകളുടെ നടത്തിപ്പിനും മേല്‍ നോട്ടത്തിനുമായി പ്രത്യേക സമിതികളും രൂപീകരിച്ചിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *