യുപി തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി

ലഖ്നോ: വരുന്ന യുപി തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി നിലവില്‍ ആരുമായും പാര്‍ട്ടിസഖ്യമുണ്ടാക്കിയിട്ടില്ലെന്ന് യുപി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. എന്താണ് ശരിയായ ദേശീയത എന്ന് ജനങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡല്‍ഹിയിലെപ്പോലെ മികച്ച സ്‌കൂളുകള്‍ യുപിയിലും ഉണ്ടാവണം. മൊഹല്ല ക്ലിനിക്കുകള്‍ പോലെ യുപിയിലും നല്ല ആശുപത്രികള്‍ വേണം. ദരിദ്രരുടെ വീടുകളില്‍ വൈദ്യുതി വേണം. എല്ലാവര്‍ക്കും 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും- അദ്ദേഹം പറഞ്ഞു.അടുത്ത ദിവസം നടക്കാനിരിക്കുന്ന തിരംഗ സങ്കല്‍പ് യാത്ര 403 മണ്ഡലങ്ങളിലൂടെയും കടന്നുപോകുമെന്ന് അദ്ദേഹം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →