കോട്ടയം : ബാങ്കിങ്ങ് ഇതര ധനകാര്യ കമ്പനിയായ കൊശമറ്റം ഫിനാന്‍സ് 1000 കോടി രൂപ മുഖവിലയുളള കടപ്പത്രങ്ങളുമായി 2021 ഓഗസ്റ്റ് 30ന് വിപണിയിലെത്തുന്നു. 300 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. കൊശമറ്റം ഫിനാന്‍സിന്റെ 23-ാമത് കടപ്പത്ര സമാഹരണമാണിത്. കഴിഞ്ഞ 22 കടപ്പത്രങ്ങളിലൂടെ 5000 കോടി രൂപ സമാഹരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു.
1000 രൂപ മുഖവിലയുളള എന്‍സിഡി നിക്ഷേപത്തിലൂടെ 10.47ശതമാനംവരെ വാര്‍ഷികാദായം നേടാം. സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് 10 ശതമാനം മാസപലിശ ലഭിക്കുന്ന സ്കീം ഉണ്ട്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 84 മാസം കൊണ്ട് ഇരട്ടിക്കുന്ന സ്കീമുകളും ഉണ്ട് . ഇതുകൂടാതെ നിരവധി ഹൃസ്വകാല ദീര്‍ഘകാല സ്കീമുകളും ഉളള എന്‍സിഡി വിതരണം 2021 സെപ്തംബര്‍ 24ന് അവസാനിക്കും.
അടിസ്ഥാന ഇഷ്യൂ 150 കോടി രൂപയുടേതാണെങ്കിലും 150 കോടി രൂപ കൂടി അധികം സ്വരൂപിച്ച് 300 കോടിവരെ സ്വരൂപിക്കാനുളള അനുവാദം കമ്പനിക്കുണ്ട്. കമ്പനിയുടെ കടപ്പത്രത്തിന് ബ്രിക്ക്- വര്‍ക്ക് റേറ്റിംഗ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രിപ്പിള്‍ ബി-പ്ലസ് റേറ്റിംഗും ലഭിച്ചിട്ടുണ്ട്. കടപ്പത്രത്തില്‍ സുരക്ഷിതത്വത്തെയാണ് ഈ റേറ്റിംഗ് സൂചിപ്പിക്കുന്നത്. ഈ എന്സിഡിസികള് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.



