ന്യൂഡല്‍ഹി: ഗോള്‍ഡ് ഇ.ടി.എഫിനെപ്പോലെ സില്‍വര്‍ ഇ.ടി.എഫും രാജ്യത്ത് ഉടനെ അവതരിപ്പിച്ചേക്കും.ഇതേക്കുറിച്ച് പഠിക്കാന്‍ സെബി നിയമിച്ച മ്യൂച്വല്‍ ഫണ്ട് അെഡ്വെസറി സമതി ഇ.ടി.എഫ്. തുടങ്ങാന്‍ ശിപാര്‍ശ ചെയ്തു.അന്തിമ അനുമതി ലഭിച്ചാല്‍ മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ക്ക് വെള്ളിയില്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇ.ടി.എഫ്) തുടങ്ങാം.ആഗോളതലത്തില്‍ ജനപ്രിയ നിക്ഷേപ പദ്ധതിയാണ് സില്‍വര്‍ ഇ.ടി.എഫ്. ചുരങ്ങിയ ചെലവില്‍ വെള്ളിയില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഇ.ടി.എഫിലൂടെ ലഭിക്കുക.നിലവില്‍ വെള്ളിയില്‍ നിക്ഷേപിക്കുന്നതിന് കമ്മോഡിറ്റി വിപണിയാണുള്ളത്. വെള്ളി വാങ്ങി സൂക്ഷിക്കാനും അവസരമുണ്ട്. എന്നാല്‍ പേപ്പര്‍ രൂപത്തില്‍ ചെറിയതുകയായിപോലും നിക്ഷേപം നടത്താനുള്ള സാധ്യത ഇ.ടി.എഫിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കും. ഗോള്‍ഡ് ഇ.ടി.എഫിനേക്കാള്‍ സില്‍വര്‍ ഇ.ടി.എഫിനാണ് ആഗോളതലത്തില്‍ ഡിമാന്‍ഡുള്ളത്.
ഗോള്‍ഡ് ഇ.ടി.എഫിനെപ്പോലെ സില്‍വര്‍ ഇ.ടി.എഫും അവതരിപ്പിക്കാന്‍ സെബി
