മലപ്പുറം : മുസ്ലിം ലീഗിലെ വിവാദം സിപിഎം സൃഷ്‌ടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി . സര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധതയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ മറികടക്കാനുളള ശ്രമമാണിതെന്നും, ലീഗിനെ ഒറ്റപ്പെടുത്താനിളള ശ്രമം പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷന്‍ മുഈിന്‍ അലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചതോടെയാണ് ലീഗില്‍ വിവാദങ്ങള്‍ ഉണ്ടായത്. . .
ചന്ദ്രിക ദിനപ്പത്രം പ്രതിസന്ധിയിലാവാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുല്‍ സമീറിന്‍രെ കഴിവുകേടാണെന്നും ഹൈദരലി തങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്രിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിന്റെ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നുമായിരുന്നു മുഈന്‍ അലിയുടെ ആരോപണം.



