കോഴിക്കോട്: നോഹ നിർമ്മൽ ടോമിന് ആശംസകളുമായി മന്ത്രി എ.കെ.ശശീന്ദ്രൻ

കോഴിക്കോട്: ടോക്യോ ഒളിമ്പിക്‌സ് റിലേ മത്സരത്തിൽ പങ്കെടുത്ത് രാജ്യത്തിന് അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശി നോഹ നിർമ്മൽ ടോമിന് ആശംസ അറിയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. കഴിഞ്ഞ ദിവസം നടന്ന 4×400 മീറ്റർ റിലേ മത്സരത്തിൽ നോഹ അടങ്ങുന്ന സംഘം പങ്കെടുത്തിരുന്നു. ഫൈനൽ യോഗ്യത ലഭിച്ചില്ലെങ്കിലും സംഘം ഏഷ്യൻ റെക്കോർഡ് പ്രകടനം കാഴ്ച വെച്ചിരുന്നു. 

പേരാമ്പ്ര നെരവത്തു പൊയിലിൽ നോഹയുടെ വസതിയിലെത്തിയ  മന്ത്രി കുടുംബാംഗങ്ങളെ അഭിനന്ദനം അറിയിക്കുകയും മധുരം നൽകുകയും ചെയ്തു.  പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ എന്നിവരും വീട്ടിലെത്തി  ആശംസകൾ അറിയിച്ചു. നോഹ നിർമൽ ടോം, മുഹമ്മദ് അനസ് യഹിയ, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവർ ഉൾപ്പെടുന്ന ടീമാണ് ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്. തിരുവനന്തപുരം വ്യോമസേനാ കേന്ദ്രത്തിൽ ജീവനക്കാരനായ നോഹ നിർമൽ ടോം  പൂഴിത്തോട് മാവട്ടം തൈക്കടുപ്പിൽ ടോമിച്ചന്റെയും ആലിസ് ലിയുടെയും മകനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →