ദുബൈ : അപകടത്തില്‍ ഗുതുതരമായി പരിക്കേറ്റ മലയാളിക്ക് 31 ലക്ഷം ദിര്‍ഹം(ഏകദേശം 6 കോടി രൂപ) നഷ്ടപരിഹാരം നല്കാന് അബുദാബി കോടതി ഉത്തരവ്. തൃശൂര്‍ അന്നമമനട സ്വദേശി പിഎസ് സജീഷിനാണ് (42) നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവായത്. ഇതുമായി ബന്ധപ്പെട്ട ദുബൈ കോടതിയിലെ ഇന്‍ഷ്വറന്‍സ് തര്‍ക്ക പരിഹാര കമ്മറ്റിയുടെ ഉത്തരവ് അബുദാബി കോടതി ശരിവച്ചു. 2020 മെയ് 18നാണ് അപകടംസംഭവിച്ചത്. വിവാഹത്തിനായി നാട്ടിലേക്ക പോകാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു അപകടം. അപകടശേഷം നാട്ടിലേക്ക് മടങ്ങിയ സജീഷ് നിലവില്‍ നാട്ടില്‍ ചികിത്സയിലാണ് .
ആഗ്സറ്റ് 6 ന് നാട്ടിലെത്തിച്ച സിജീഷിനെ വൈക്കത്തെ അമേരിക്കന്‍ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ 30 വരെ അവിടെ ചികിത്സയിലായിരുന്നു. അല്‍ഐനില്‍നിന്ന് ദുബൈയിലേക്ക് കാര്‍ഗോ കമ്പനിയുടെ വാനില്‍ മടങ്ങവെ ആഡംബരകാര്‍ വന്നിടിക്കുകയായിരുന്നു. വാന്‍ ഓടിച്ചിരുന്നത് സിജീഷാണ്. ഒരുമാസത്തോളം ദുബൈ റാശിസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു. ഇതിനിടെ സ്പൈനല്‍ കോഡ് ശസ്ത്രക്രിയക്കു വിധേയനായി. അരക്കുതാഴെവരെ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ്. കൈകള്‍ ചലിപ്പിക്കാന്‍ കഴിയുമെങ്കിലും എന്തെങ്കിലും എടുക്കാന്‍ കഴിയുകയില്ല. രണ്ടുപേരുടെ സഹായമുണ്ടെങ്കിലേ കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് കഴിയൂ. വീല്‍ ചെയറില്‍ മറ്റുളളവരുടെ സഹായത്തേടെയാണ് യാത്ര. ഫിസിയോ തെറാപ്പിയാണ് നിലവിലെ ചികിത്സ.
സഹോദരി സൗമ്യയും ഭര്‍ത്താവുമാണ് ഇപ്പോള്‍ സിജീഷിന്റെ സഹായികള്‍. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. സിജീഷ്. ഫിസിയോ തെറാപ്പിസറ്റിനുപോലും പണം നല്കാന് കഴിയാതിരുന്ന അ്വസ്ഥയിലാണ് ആശ്വാസമായി കോടതി വിധി വന്നത്. സിജീഷിനുണ്ടായ വൈകല്യം കണക്കിലെടുത്താണ് കോടതി നഷ്ട പരിഹാരം വിധിച്ചത്. കാര്‍ ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിന് കാരണമായതായി കോടതി കണ്ടെത്തിയിരുന്നു.

