കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരുമായി 16/07/2021 വെള്ളിയാഴ്ച ചര്‍ച്ച

കൊവിഡ് വ്യാപനം രൂക്ഷമായ കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി 16/07/2021 വെള്ളിയാഴ്ച ചർച്ച നടത്തും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സാഹചര്യം രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി വിലയിരുത്തിയതാണ്.

പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ ഉള്ള തീരുമാനം യോഗത്തില്‍ സ്വീകരിക്കും. ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ ഉള്ള ജില്ലകള്‍ ജാഗ്രതയിലാണ്. കേസുകള്‍ കൂടുതലുള്ള മേഖലകള്‍ മൈക്രോ കണ്ടെയന്‍മെന്റ് സോണാക്കി മാറ്റിയും പരിശോധനകള്‍ കര്‍ശനമാക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →