വണ്ടിപെരിയാര്‍ : വണ്ടിപ്പെരിയാര്‍ ചുരക്കുളംഎസ്റ്റേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസുകാരിയെ കൊടിയ പീഡനത്തിനിരയാക്കിയാതായി പ്രതി അര്‍ജുന്‍. മൂന്നുവയസുമുതല്‍ പെണ്‍കുട്ടിയെ പീഡിനത്തിനിരയാക്കിയിരുന്നതായി ഇയാള്‍ സമ്മതിച്ചു. കഴിഞ്ഞ ആറുമാസമായി കടുത്ത പീഡനമാണ് നടത്തിയിരുന്നതെന്നും പ്രതി വെളിപ്പെടുത്തി. സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു. അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിയമായിരുന്നെന്നും പോലീസ് കണ്ടെത്തി. പ്രതിയെ വണ്ടിപ്പെരിയാറിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
2021 ജൂണ്‍മാസം 30നാണ് എസ്‌റ്റേറ്റ് ലയത്തിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്താണ് ഇയാള്‍ വീട്ടിലെത്തി പീഡിപ്പിച്ചിരുന്നത്. സംഭവ ദിവസം പീഡനത്തിനിടയില്‍ പെണ്‍കുട്ടി ബോധരഹിതയായി ഇതോടെ ഭയന്നുപോയ അര്‍ജുന്‍ പെണ്‍കുട്ടിയുടെ മുഖത്ത് വളളമൊഴിച്ച് ഉണര്‍ത്താന്‍ നോക്കി. കുട്ടി ഉണരാതായതോടെ മുറിയില്‍ പഴക്കുല കെട്ടിത്തൂക്കുന്ന കയറില്‍ പെണ്‍കുട്ടിയെ തൂക്കുകയായിരുന്നു. ജോലി കഴിഞ്ഞ് സന്ധ്യയോടെ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മകളെ തൂങ്ങിയ നിലയില്‍ കണ്ടത്. കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയതാകാമെന്നാണ് അവര്‍ ആദ്യം കരുതിയത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പെണ്‍കുട്ടി കുത്ത പീഡനത്തിനിരയായതായി കണ്ടെത്തി . തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അര്‍ജുന്‍ പിടിയിലായത്.
കുട്ടിയുടെ സംസ്‌കാരത്തിനിടയില്‍ പൊട്ടിക്കരഞ്ഞിരുന്ന അര്‍ജുന്റെ പെരുമാറ്റത്തിലെ അസ്വാഭാവികതയില്‍ പോലീസിന് സംശയം തോന്നിയിരുന്നു. സംസ്‌കാരത്തിന് പിന്നാലെ ലയത്തില്‍ താമസിക്കുന്ന നാല് യുവാക്കളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇതില്‍ അര്‍ജുനും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ അര്‍ജുന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോഴും കടന്നുചെല്ലാനുളള സ്വാതന്ത്ര്യവും മാതാപിതാക്കള്‍ ജോലിക്കുപോകുകയും ചെയ്യുന്ന സാഹചര്യം മുതലാക്കിയാണ് പീഡനമെന്ന് പോലീസ് പറഞ്ഞു.



