റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്‌ആര്‍ടിസി 06/07/21 മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യും

July 6, 2021 - 8:01 am

തിരുവനന്തപുരം : 2021 ജൂണ്‍മാസത്തെ പെന്‍ഷന്‍ കെഎസ്‌ആര്‍ടിസി 06/07/21 ചൊവ്വാഴ്‌ച മുതല്‍ വിതരണം ചെയ്യുമെന്ന്‌ ഗതാഗത മന്ത്രി ആന്റണി രാജു . കെഎസ്‌ആര്‍ടിസിക്ക്‌ പെന്‍ഷന്‍ നല്‍കുന്നതിനുളള തുക നല്‍കി വന്നിരുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുമായുളള കരാര്‍ മെയ്‌ മാസത്തില്‍ അവസാനിച്ചിരുന്നു. അത്‌ ഒരുമാസത്തേക്ക്‌ പുതുക്കുന്നതിനുളള ധാരണാപത്രം കെഎസ്‌ആര്‍ടിസി എംഡി സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ എംഡി ,ധനകാര്യ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി എന്നിവര്‍ തിങ്കളാഴ്ച ഒപ്പുവച്ചു.

ഇതോടെ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 2018മുതല്‍ പെന്‍ഷന്‍ വിതരണം നടത്തിയ ഇനത്തില്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികള്‍ക്ക്‌ ഇതുവരെ 2,432കോടി രൂപ സര്‍ക്കാരില്‍ നിന്ന്‌ തിരിച്ചുനല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *