റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിന്തറ്റിക്ക്‌ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍

July 6, 2021 - 9:53 am

തൃശൂര്‍ : സിന്തറ്റിക്ക്‌ മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട്‌ യുവാക്കള്‍ എക്‌സൈസ്‌ പിടിയില്‍. വിയ്യൂര്‍ തെക്കൂടം വീട്ടില്‍ ബിലാല്‍ എന്നുവിളിക്കുന്ന സുജിത്‌ലാല്‍, കണിമംഗലം ചിറ്റിലപ്പളളി വീട്ടില്‍ അമല്‍ ഷാജു എന്നിവരാണ്‌ പിടിയിലായത്‌. നഗരത്തില്‍ വിതരണത്തിനായി കൊണ്ടുവന്ന 4 ഗ്രാം എംഡിഎംഎയും ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയും കസ്‌റ്റഡിയെലെടുത്തു.

ഓട്ടോഡ്രൈവറായ ബിലാലാണ്‌ ആവശ്യക്കാരെ കണ്ടെത്തുന്നത്‌. ഗ്രാമിന്‌ 3,000രൂപ നിരക്കിലാണ്‌ മരുന്ന്‌ വിതരണം ചെയ്യുന്നത്‌. ഓട്ടോയില്‍ മയക്കുമരുന്ന്‌ സൂക്ഷിക്കുന്നതിനായി രഹസ്യ അറയും നിര്‍മ്മിച്ചിട്ടുണ്ട്‌. ഇവര്‍ക്ക്‌ മയക്കുമരുന്ന്‌ നല്‍കുന്നവരെയും സൂക്ഷിച്ചുവയ്‌ക്കുന്നവരെയും പറ്റി സൂചനകള്‍ ലഭിച്ചിട്ടുണ്ട്‌. കേസില്‍ കൂടുതല്‍പേര്‍ പിടിയിലായേക്കും.

എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ്‌ ഇന്‍സ്‌പെക്ടറായ ജി കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അനുകുമാര്‍, സുരേഷ്‌കുമാര്‍, രാജേഷ്‌, ഡിക്‌സണ്‍ ഡേവിസ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ രഞ്‌ജിത്‌, അനീഷ്‌ , ഡ്രൈവര്‍ മനോജ്‌ എന്നിവരാണ്‌ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *