തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിസ്ഥാനത്തു നിന്നും വിരമിച്ച ബഹ്റക്ക് പോലീസ് സേനാംഗങ്ങള്‍ നല്‍കിയത് പ്രത്യേക യാത്രയയപ്പ്. അദ്ദേഹത്തിന്റെ വാഹനം കയര്‍ കെട്ടി വലിച്ച് പോലീസ് ആസ്ഥാനത്തിന്റെ ഗേറ്റ് വരെ എത്തിച്ച ശേഷമാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ യാത്രയാക്കിയത്. പുതിയ പോലീസ് മേധാവിയുടെ ചുമതല ഏല്‍ക്കല്‍ ചടങ്ങിന് മുന്നോടിയായി പോലീസ് ആസ്ഥാനത്തെത്തിയ ലോക്നാഥ് ബഹ്റ പോലീസ് സ്മൃതികുടീരത്തില്‍ പുഷ്പചകം സമര്‍പ്പിച്ചു. പിന്നീട് പോലീസ് സേനാംഗങ്ങള്‍ അദ്ദേഹത്തിന് ഗാര്‍ഡ്ഓഫ് ഓണര്‍ നല്കി.
പിന്നീട് പോലീസ് മേധാവിയുടെ ഓഫീസിലെത്തിയ ബെഹ്റ നിയുക്ത പോലീസ് മേധാവിയെ സ്വീകരിക്കുന്നതിനായി അവിടെ കാത്തിരുന്നു. വൈകുന്നേരം അഞ്ചോടെ പോലീസ് ആസ്ഥാനത്തെത്തിയ അനില്‍കാന്ത് പോലീസ് സ്മൃതി കുടീരത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചശേഷം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സംസ്ഥാന പോലീസ് മേധാവിയുെട ഓഫീസിലെത്തി .സ്ഥാനമൊഴിയുന്ന ലോക്നാഥ് ബഹ്റ അദ്ദേഹത്തിന് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. പിന്നീട് അധികാര കൈമാറ്റത്തിന്റെ ചിഹ്നമായി അധികാര ദണ്ഡ് ലോക്നാഥ ബഹ്റ അനില്‍കാന്തിന് കൈമാറി. തുടര്‍ന്ന് ചടുമതലകള് ഔദ്യോഗികമായി കൈമാറിക്കൊണ്ടുളള നടപടികളും നടന്നു. ഇതിനുശേഷം അനില്‍കാന്തിനെ പോലീസ് മേധാവിയുടെ ഇരിപ്പിടത്തിലേക്ക് ലോക്നാഥ് ബഹ്റ ആനയിച്ചു. തുടര്‍ന്ന് അനില്‍കാന്ത് പൂച്ചെണ്ട് നല്കി ബെഹ്റയെ യാത്രയാക്കി.

